സർക്കാർ ഓഫീസുകൾ ഇനി ആഴ്ചയിൽ 5 ദിവസം; ചീഫ് സെക്രട്ടറി നിർണ്ണായക യോഗം വിളിച്ചു

സർക്കാർ ഓഫീസുകൾ ഇനി ആഴ്ചയിൽ 5 ദിവസം; ചീഫ് സെക്രട്ടറി നിർണ്ണായക യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ വീതം പങ്കെടുപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ അഞ്ചു ദിവസത്തെ ജോലി എന്ന ആവശ്യത്തിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും ഈ ആവശ്യം ശക്തമാക്കിയത്. നേരത്തെ ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കാര കമ്മീഷനും പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കാൻ ശുപാർശ ചെയ്തിരുന്നു. നിലവിലെ ആറ് പ്രവൃത്തി ദിവസങ്ങൾക്ക് പകരം അഞ്ച് ദിവസമാക്കുമ്പോൾ, പ്രതിദിന ജോലി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കേണ്ടി വരും. ഇതിനോട് സർവ്വീസ് സംഘടനകൾക്ക് വിയോജിപ്പില്ല. ജോലി സമയം കൂട്ടുന്നതിനൊപ്പം നിലവിലുള്ള ചില പൊതു അവധികൾ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ ഇതിനെ സംഘടനകൾ ശക്തമായി എതിർക്കുകയാണ്.

The post സർക്കാർ ഓഫീസുകൾ ഇനി ആഴ്ചയിൽ 5 ദിവസം; ചീഫ് സെക്രട്ടറി നിർണ്ണായക യോഗം വിളിച്ചു appeared first on Express Kerala.

Spread the love
Scroll to Top