സ്വര്‍ണവില വലിയ തോതില്‍ മുന്നേറ്റം തുടങ്ങി. വന്‍ വീഴ്ച്ചയ്ക്ക് ശേഷം ക്ഷീണം മാറ്റി കുതിക്കുകയാണ് സ്വര്‍ണം.രാജ്യാന്തര വിപണിയിലും ഇന്ത്യയിലും വില ഒരു ദിവസം പല തവണയായി വര്‍ധിക്കുകയാണ്. ഇന്ന് രാവിലെ 5000 രൂപയോളം പവന്മേല്‍ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ചൊവ്വാഴ്ച രാവിലെ 130 രൂപ കുറയുകയും ഉച്ചയ്ക്ക് 200 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 605 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത്, ഗ്രാം വില 14715 രൂപയായും പവന്‍ വില 1,17,720 രൂപയായും വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. ഇത് മറികടന്ന് വൈകാതെ സ്വര്‍ണം കുതിച്ചേക്കും.



