ശീവേലിപ്പുരയുടെ അറ്റകുറ്റപ്പണി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദക്ഷിണ സമയങ്ങളിൽ മാറ്റം

ശീവേലിപ്പുരയുടെ അറ്റകുറ്റപ്പണി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദക്ഷിണ സമയങ്ങളിൽ മാറ്റം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ സുപ്രധാനമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഭക്തർക്ക് നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുള്ളത്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ഈ ക്രമീകരണമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേൽക്കൂരയിൽ പൊട്ടിനിൽക്കുന്ന കോൺക്രീറ്റ് പാളികൾ മാറ്റുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇവ അടർത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതുണ്ട്. മേൽക്കൂരയിൽ നിന്നുള്ള കോൺക്രീറ്റ് പാളികൾ വീണ് ഭക്തർക്ക് പരിക്കേൽക്കാതിരിക്കാനാണ് സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാനമായും ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

The post ശീവേലിപ്പുരയുടെ അറ്റകുറ്റപ്പണി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദക്ഷിണ സമയങ്ങളിൽ മാറ്റം appeared first on Express Kerala.

Spread the love
Scroll to Top