
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള തുടർച്ചയായ അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയിൽ തുടങ്ങിയ പദ്ധതികളിൽ കേന്ദ്രം കാണിക്കുന്ന വിവേചനം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് കേരളത്തെ പൂർണ്ണമായും നിരാശപ്പെടുത്തുന്നതാണെന്നും ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം കാലങ്ങളായി തഴയുകയാണ്. എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയിട്ടും കേന്ദ്ര സർക്കാർ മൗനം തുടരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികവും വികസനപരവുമായ നില ഭദ്രമാകുമ്പോൾ മാത്രമേ രാജ്യത്തിന് തലയുയർത്തി നിൽക്കാനാവൂ എന്നും, എന്നാൽ പ്രാദേശിക ഭേദമന്യേ വികസനം ഉറപ്പാക്കേണ്ട കേന്ദ്രം ജനാധിപത്യ മൂല്യങ്ങളെപ്പോലും വിസ്മരിക്കുകയാണെന്നും അദ്ദേഹം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങി; വ്യാപാര കരാറിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ!
ലോകത്തിന് മുന്നിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തെ തളർത്തുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ അന്തസ്സിനെ ലോകസമൂഹത്തിന് മുന്നിൽ ഇടിച്ചുതാഴ്ത്തുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
The post കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം appeared first on Express Kerala.




