‘ആർമി’ കാത്തിരുന്ന ആ നിമിഷം; ആഗോള വേദിയിൽ ബിടിഎസ് വിസ്മയം വീണ്ടും, കൂട്ടിന് നെറ്റ്ഫ്ലിക്സും!

‘ആർമി’ കാത്തിരുന്ന ആ നിമിഷം; ആഗോള വേദിയിൽ ബിടിഎസ് വിസ്മയം വീണ്ടും, കൂട്ടിന് നെറ്റ്ഫ്ലിക്സും!

ലോകപ്രശസ്ത കെ-പോപ്പ് ബാൻഡായ ബിടിഎസ് തങ്ങളുടെ തിരിച്ചുവരവിന് ശേഷമുള്ള ആദ്യ പ്രകടനം നെറ്റ്ഫ്ലിക്സിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ദക്ഷിണ കൊറിയയിലെ ചരിത്രപ്രധാനമായ ക്വാങ്‌വാമുൻ സ്‌ക്വയറിൽ നിന്നാണ് ഈ സംഗീത വിരുന്ന് ആരാധകരിലേക്ക് എത്തുന്നത്.

ബിടിഎസിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ ‘അരിരംഗ്’ (ARIRANG) മാർച്ച് 20-ന് പുറത്തിറങ്ങും. ഇതിന്റെ ആഘോഷമായാണ് മാർച്ച് 21-ന് കംബാക്ക് ഷോ നടക്കുന്നത്. സംഘത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ‘BTS: The Return’ എന്ന ഡോക്യുമെന്ററി മാർച്ച് 27-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. സൈനിക സേവനത്തിന് ശേഷമുള്ള ഇവരുടെ തയ്യാറെടുപ്പുകളും അണിയറ കാഴ്ചകളും ഇതിലുണ്ടാകും. പുതിയ ആൽബത്തിന് പിന്നാലെ ബിടിഎസ് ലോകപര്യടനവും പ്രഖ്യാപിച്ചു. 34 നഗരങ്ങളിലായി 82 വേദികളിൽ ഇവർ പ്രകടനം നടത്തും. ജൂലൈ 6, 7 തീയതികളിൽ ലണ്ടനിലെ ടോട്ടനം ഹോട്‌സ്പർ സ്റ്റേഡിയത്തിലും ഷോ നടക്കും.

Also Read: ടോവിനോയുടെ ശബ്ദത്തിൽ സുട്ടു എത്തുന്നു; രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’, ടീസർ പുറത്ത്!

2022-ൽ ഔദ്യോഗികമായി ഇടവേളയെടുത്ത ശേഷം അംഗങ്ങളെല്ലാം സൈനിക സേവനത്തിനായി പോയിരുന്നു. കഴിഞ്ഞ ജൂണിലാണ് അംഗങ്ങളെല്ലാം സേവനം പൂർത്തിയാക്കി തിരിച്ചെത്തിയത്. ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ച് ലോകവേദിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധക കൂട്ടായ്മയായ ആർമി.

The post ‘ആർമി’ കാത്തിരുന്ന ആ നിമിഷം; ആഗോള വേദിയിൽ ബിടിഎസ് വിസ്മയം വീണ്ടും, കൂട്ടിന് നെറ്റ്ഫ്ലിക്സും! appeared first on Express Kerala.

Spread the love
Scroll to Top