
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം കക്കാട് സ്വദേശി ബഷീറിനെ (50) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട കുട്ടിയെ തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയാണ് പ്രതി അതിക്രമം നടത്തിയത്.
വിദ്യാർത്ഥിയെ പഴയ ബൈക്ക് കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രതി ബീച്ചിന് സമീപത്തുള്ള അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ലൈംഗികാതിക്രമം നടന്നത്. പിന്നീട് ട്യൂഷൻ ക്ലാസിലെത്തിയ വിദ്യാർത്ഥി അധ്യാപികയോട് വിവരം പറയുകയും, അധ്യാപിക ഉടൻ തന്നെ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. വിദ്യാർത്ഥിയെ പരാതിയിൽ കേസെടുത്ത ടൗൺ പൊലീസ് ഇൻസ്പെക്ടർ സജീഷ്, എ.എസ്.ഐ സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് ബീച്ചിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
The post കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ appeared first on Express Kerala.




