
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് വനിതാ അറ്റൻഡർക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചത്. ഫ്ലോമീറ്ററിലെ ഗ്ലാസ് കഷ്ണങ്ങൾ തെറിച്ചു വന്ന് ഫാരിഷയുടെ നെറ്റിയിൽ കൊള്ളുകയായിരുന്നു. ഉടൻ തന്നെ ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റി. ഫാരിഷയുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
The post മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് appeared first on Express Kerala.




