
ടി20 ലോകകപ്പിലെ കിരീടസാധ്യതകളെക്കുറിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ നടത്തിയ പ്രവചനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെയോ വമ്പന്മാരായ ഓസ്ട്രേലിയയെയോ മാറ്റിനിർത്തി, ന്യൂസിലാൻഡിനെയാണ് അശ്വിൻ തന്റെ ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയിൽ 4-1ന് തോൽവി വഴങ്ങിയെങ്കിലും, ആ തിരിച്ചടികളിൽ നിന്ന് കിവികൾ പഠിച്ച പാഠങ്ങൾ ലോകകപ്പിൽ അവർക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. ഐസിസി ടൂർണമെന്റുകളിൽ കൃത്യമായ പ്ലാനിംഗുമായി എത്തുന്ന ന്യൂസിലാൻഡ് എന്നും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്താറുള്ളത്. ഇത്തവണത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഓസ്ട്രേലിയയേക്കാൾ കൂടുതൽ കിരീടസാധ്യത ന്യൂസിലാൻഡിനാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
Also Read: ബാറ്റ് പിടിക്കാനറിയാത്തവർ ക്രിക്കറ്റ് അസോസിയേഷൻ ഭരിക്കേണ്ട; കായിക സംഘടനകൾക്കെതിരെ സുപ്രീംകോടതി
അതേസമയം, മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ നിലവിൽ വലിയ പ്രതിസന്ധികളെ നേരിടുകയാണ്. പാകിസ്ഥാനെതിരായ പരമ്പരയിലേറ്റ 3-0ന്റെ തോൽവിയും, മിച്ചൽ സ്റ്റാർക്കിന്റെ വിരമിക്കലും, പാറ്റ് കമ്മിൻസിന്റെ പരിക്കും ടീമിനെ തളർത്തിയിട്ടുണ്ട്. കൂടാതെ, ലോകകപ്പ് നടക്കുന്നത് ശ്രീലങ്കയിലെ സ്പിൻ പിച്ചുകളിലായതുകൊണ്ട് ആദം സാംപയ്ക്ക് പരിക്കേറ്റാൽ പകരം വെക്കാൻ മികച്ച സ്പിന്നർമാരില്ലാത്തതും ഓസീസിന് വലിയ തിരിച്ചടിയാകുമെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
The post അശ്വിൻ്റെ പ്രവചനം! ഇന്ത്യയുമല്ല ഓസീസുമല്ല; ഇത്തവണത്തെ ടി20 രാജാക്കന്മാർ ഇവരാകാൻ സാധ്യത appeared first on Express Kerala.




