പാർക്കിംഗിനെച്ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

പാർക്കിംഗിനെച്ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കിളിമാനൂർ പോങ്ങനാട് സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച് ബന്ധു.
പോങ്ങനാട് സ്വദേശിയായ സിന്ധു (34) വിനെയാണ് ബന്ധുവായ മണിക്കുട്ടൻ (54) വെട്ടിപ്പരിക്കേൽപ്പിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

സിന്ധുവിന്റെ വീടിന് തൊട്ടടുത്തുതന്നെയാണ് അമ്മയുടെ സഹോദരനായ മണിക്കുട്ടനും താമസിക്കുന്നത്. സിന്ധുവിന്റെ വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ മണിക്കുട്ടൻ സിന്ധുവിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ സിന്ധുവിന്റെ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

The post പാർക്കിംഗിനെച്ചൊല്ലി തർക്കം; കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു appeared first on Express Kerala.

Spread the love
See also  ഇൻസ്റ്റഗ്രാം പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ വലഞ്ഞു

New Report

Close