പുത്തൂര്‍ തുളിയാംകുന്ന് പാടശേഖരത്തിന്റെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നെല്‍കൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
കാര്‍ഷിക, കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഞാറ്റുവേറ്റി അധ്യക്ഷത വഹിച്ചു. കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ് ജയന് തെക്കേതറ തുടങ്ങിയവര്‍ സംസാരിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.എസ് അഖില്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ അനഘ രതീഷ്, ലിബി വര്‍ഗീസ്, ബബിത ജയന്, ധന്യ കിഷോര്‍, കര്‍ഷകര്‍, കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘാംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


