PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000/-രൂപ പിഴയും.

വാടാനപ്പള്ളി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസികൃഷൻ കേസ്. 2024 ഏപ്രിൽ മാസത്തിലെ ഒരു ദിവസം പുലർച്ചെ 02.00 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം.
വാടാനപ്പള്ളി വില്ലേജ് നടുവിൽക്കര സ്വദേശി ആലത്തി വീട്ടിൽ കുമാരൻ 58 വയസ്സ് എന്നയാളെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 8 വർഷം കഠിനതടവിനും 40000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത് പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധികതടവ് അനുഭവിക്കണം.
വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എ എസ് ഐ സ്നേഹ മോൾ.ടി ഡി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കേസ്സിൽ സബ് ഇൻസ്പെക്ടർ സദാശിവൻ. പി ജി എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും കേസ്സിൻ്റെ തുടർന്നുള്ള അന്വേഷണം സബ്ബ് ഇൻസ്പെക്ടർ മാരായ ശ്രീലക്ഷ്മി.എസ് എം. സദാശിവൻ പി ജി, എ എസ് ഐ സുജിത്ത് കുമാർ പി എസ് എന്നിവർ ചേർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസ്സിൽ
പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 23 ഓളം രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യട്ടർ അഡ്വ സിജു മുട്ടത്ത്, അഡ്വ നിഷ സി എന്നിവർ ഹാജരായി ലെയ്‌സൻ ഓഫീസറും സീനിയർ സി.പി.ഓയുമായ സിന്ധു എം ആർ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top