തൃശൂർ : തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘം (DANSAF) നടത്തിയ രഹസ്യ ഓപ്പറേഷനിൽ 555 ഗ്രാം MDMA യുമായി കുന്നംകുളം സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വിപണിയിൽ 15 ലക്ഷം രൂപയിൽ അധികം വിലവരുന്ന മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്. മണ്ണുത്തീ ഇൻസ്പെക്ടർ കെ. ജെ ജിനേഷിൻറെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്.
കുന്നംകുളം സീനിയർ ഗ്രൗണ്ടിലെ ചെറുവത്തൂർ വീട്ടിൽ റിവിൻസ് (24) നെയും, കുന്നംകുളം അടുപ്പുട്ടി മുകളശ്ശേരി വീട്ടിൽ അക്ഷയ് (24) നെയും ആണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും കുന്നംകുളത്തേക്ക് MDMA കടത്തുന്നതിനിടെയാണ് പ്രതികളെ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഡാൻസാഫ് സംഘം തന്ത്രപരമായി പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുമെന്നും, പ്രതികളുടെ സാമ്പത്തികത്തിന്റേയും ലഭിച്ച രാസലഹരിയുടേയും സ്രോതസ്സിനെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തുമെന്നും, മയക്കുമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.
നാർകോട്ടിക് സെൽ ACP ഷിബുവിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘത്തോടൊപ്പം അന്വേഷണ സംഘത്തിൽ പീച്ചി ഇൻസ്പെക്ടർ സുകുമാരൻ CN , സബ് ഇൻസ്പെക്ടർമാരായ വിജിത്ത് KV , അജയകുമാർ , ASI മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്, ഷിഹാബുദ്ദീൻ, വിനീഷ്, ദിലീപ്, സിവിൽ പോലീസ് ഓഫീസർമാരായ ലിഗേഷ്, നിഷാദ്, വൈശാഖ് , ശ്രീജിത്ത്, വിമൽ എന്നിവരാണ്
ഉണ്ടായിരുന്നത്.


