loader image
30,000 രൂപയിൽ താഴെ മികച്ച ഫോൺ ക്യാമറ വേണോ? വ്ലോഗർമാർക്കും ഫോട്ടോഗ്രഫി പ്രേമികൾക്കും ഇതാ സുവർണ്ണാവസരം!

30,000 രൂപയിൽ താഴെ മികച്ച ഫോൺ ക്യാമറ വേണോ? വ്ലോഗർമാർക്കും ഫോട്ടോഗ്രഫി പ്രേമികൾക്കും ഇതാ സുവർണ്ണാവസരം!

മുപ്പതിനായിരം രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോൺ വിപണിയിൽ ക്യാമറ ഫീച്ചറുകൾ കേന്ദ്രീകരിച്ച് വൻ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. റിയൽമി, മോട്ടോറോള, നത്തിംഗ്, വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പ്രീമിയം ഫോണുകളിൽ മാത്രം കണ്ടിരുന്ന ഹൈ-ക്വാളിറ്റി വ്ലോഗിംഗ്, അഡ്വാൻസ്ഡ് സൂം സൗകര്യം, സ്റ്റുഡിയോ നിലവാരത്തിലുള്ള പോർട്രെയിറ്റ് ഷോട്ടുകൾ എന്നിവ ഇപ്പോൾ മിഡ്-റേഞ്ച് ബജറ്റിലും ലഭ്യമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും വലിയ തുക മുടക്കാതെ തന്നെ പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ അനുയോജ്യമായ ഫോണുകൾ തിരഞ്ഞെടുക്കാൻ പറ്റിയ സമയമാണിത്. മികച്ച സെൻസറുകളും എഐ സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വിഭാഗത്തിലെ ഫോണുകൾ ഉപയോക്താക്കൾക്ക് വലിയൊരു അപ്‌ഗ്രേഡ് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

റിയൽമി 15 5ജി

മികച്ച ക്യാമറ ഫീച്ചറുകളുമായി എത്തുന്ന റിയൽമി 15 5ജിയിൽ ഒഐഎസ് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്സ്882 മെയിൻ ക്യാമറയും 8 എംപി അൾട്രാ-വൈഡ് ലെൻസുമാണ് പ്രധാന ആകർഷണം. 4കെ വീഡിയോ റെക്കോർഡിംഗ്, ഡ്യൂവൽ വ്യൂ വീഡിയോ, നൈറ്റ് മോഡ്, പ്രൊഫഷണൽ നിലവാരത്തിലുള്ള പോർട്രെയിറ്റ്, സ്ലോ മോഷൻ തുടങ്ങി ഒരു ഫോട്ടോഗ്രാഫർക്ക് ആവശ്യമായ എല്ലാ മോഡുകളും ഈ ഫോണിലുണ്ട്. വ്ലോഗർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം ഇതിലെ 50 എംപി ഫ്രണ്ട് ക്യാമറയാണ്. മുൻവശത്തെ ക്യാമറയിലും 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാം എന്നത് മികച്ച ക്വാളിറ്റിയുള്ള കണ്ടന്റ് നിർമ്മിക്കാൻ സഹായിക്കും.

See also  ഞങ്ങൾക്കല്ല, എല്ലാം ബംഗ്ലാദേശിന് വേണ്ടി! വിശദീകരണവുമായി മൊഹ്‌സിൻ നഖ്‌വി

മോട്ടോറോള എഡ്‍ജ് 70

മോട്ടോറോളയുടെ ഈ പുതിയ സ്മാർട്ട്‌ഫോൺ കരുത്തുറ്റ ഫീച്ചറുകളാൽ സമ്പന്നമായ ഒരു ഓൾറൗണ്ടർ മികവാണ് പുലർത്തുന്നത്. 50 എംപി ഒഐഎസ് മെയിൻ ക്യാമറയ്ക്കൊപ്പം 50 എംപി അൾട്രാ-വൈഡ് ലെൻസും ലൈറ്റ് സെൻസറും ചേരുന്നതോടെ ഏത് പ്രകാശസാഹചര്യത്തിലും മികച്ച ഡീറ്റെയിലും കൃത്യമായ എക്സ്പോഷറും ഈ ഫോൺ ഉറപ്പാക്കുന്നു. ക്യാമറയ്ക്ക് പുറമെ, അത്യാധുനിക സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറിന്റെ വേഗതയും ഐപി68/ഐപി69 റേറ്റിംഗോടെയുള്ള ഈടുനിൽപ്പും ഈ ഫോണിനെ വിപണിയിലെ മികച്ചൊരു തിരഞ്ഞെടുപ്പായി മാറ്റുന്നു.

Also Read: ഹാർഡ്‌വെയർ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ഓപ്പൺഎഐ! ആദ്യമെത്തുന്നത് ‘ഡൈം’ ഇയർബഡുകൾ?

നത്തിംഗ് ഫോൺ (3a) പ്രോ

നത്തിംഗിന്റെ “ട്രൂ റ്റു ലൈഫ്” ഫോട്ടോഗ്രഫി ഫിലോസഫിയാണ് ഫോൺ (3a)പ്രോയെ വ്യത്യസ്‍തമാക്കുന്നത്. 50 എംപി പ്രധാന ക്യാമറ സ്വാഭാവിക സ്കിൻ ടോണുകളും ബാലൻസ‌്‌ഡ് ഷാഡോകളും നൽകുന്നു. 50 എംപി 3എക്‌സ് പെരിസ്കോപ്പ് ലെൻസ് പ്രൊഫഷണൽ ലുക്കുള്ള പോർട്രെയിറ്റുകൾക്ക് അനുയോജ്യം.

വിവോ ടി4 പ്രോ

50 എംപി സോണി ഒഐഎസ് മെയിൻ ക്യാമറയും 50 എംപി 3എക്‌സ് പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമാണ് വിവോ ടി4 പ്രോയുടെ ശക്തി. ക്വാഡ്-കർവ്ഡ്അമോലെഡ് ഡിസ്പ്ലേയും 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗും പ്രീമിയം അനുഭവം നൽകുന്നു.

See also  ടൊയോട്ടയുടെ പുതിയ കരുത്തൻ വരുന്നു; ആഡംബരവും സവിശേഷതകളും വെളിപ്പെടുത്തി ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

മോട്ടോറോള എഡ്‍ജ് 60 പ്രോ

ഏത് സാഹചര്യത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഒരു സമ്പൂർണ്ണ ക്യാമറ സിസ്റ്റവുമായാണ് ഈ ഫോൺ എത്തുന്നത്. 50 എംപി ഒഐഎസ് മെയിൻ ക്യാമറ, 50 എംപി അൾട്രാ-വൈഡ് ലെൻസ് എന്നിവയ്‌ക്കൊപ്പം ദൂരെയുള്ള കാഴ്ചകൾ വ്യക്തതയോടെ പകർത്താൻ 10 എംപി ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. കരുത്തുറ്റ ഡൈമെൻസിറ്റി 8350 എക്സ്ട്രീം പ്രോസസറും 90 വാട്‌സ് ടർബോ പവർ ചാർജിംഗും ചേരുന്നതോടെ വേഗതയേറിയ പ്രകടനവും മികച്ച ബാറ്ററി ബാക്കപ്പും ഈ സ്മാർട്ട്ഫോൺ ഉറപ്പുനൽകുന്നു.

The post 30,000 രൂപയിൽ താഴെ മികച്ച ഫോൺ ക്യാമറ വേണോ? വ്ലോഗർമാർക്കും ഫോട്ടോഗ്രഫി പ്രേമികൾക്കും ഇതാ സുവർണ്ണാവസരം! appeared first on Express Kerala.

Spread the love

New Report

Close