loader image

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി (എസ്‌പി) മേധാവി ശരദ് പവാറിനെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിൽ ഉണ്ടായ അണുബാധ ദീർഘനാളായി തുടർന്നതിന് പിന്നാലെ ഇന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമാവുകയായിരുന്നു.
മെഡിക്കൽ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. 1990 കളുടെ അവസാനത്തിൽ കണ്ടെത്തിയ ഓറൽ ക്യാൻസറിനെ അതിജീവിച്ച ശരദ് പവാർ നേരത്തെ തന്നെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.
പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ പ്രതിഭ പവാറും മകൾ സുപ്രിയ സുലെയും ആശുപത്രിയിലെത്തി. ശരദ് പവാറിന് ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Spread the love
See also  പുതുക്കാട് – മുപ്ലിയം – ഇഞ്ചക്കുണ്ട് – കോടാലി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും; കെ.കെ രാമചന്ദ്രൻ എം.എൽ.എ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close