
ചാവക്കാട്: ഊർജ്ജസ്വലരായ സംരംഭകർക്ക് കൈത്താങ്ങായി ഫെബ്രുവരി 9, 10, 11 തിയതികളിലായി മെഹന്തി വെഡിങ് മാളിൽ സംഘടിപ്പിച്ച ഉണർവ് 2026 എക്സ്പോ ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാവ് സി എ ഗോപ പ്രതാപൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ്, കൗൺസിലർ ആരിഫ് പാലയൂർ, ഇൻകാസ് ഷാർജ സംസ്ഥാന വൈസ് പ്രസിഡന്റ് മുബാറക് ഇമ്പാർക് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ ഉത്പന്നങ്ങളുമായി പതിനഞ്ചോളാം സംരംഭകരാണ് എക്സ്പോയിൽ […]


