
സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കൽ നടപടികളിൽ ഹിയറിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് ജില്ലയിൽ പരിശോധന പൂർത്തിയായത്. ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിംഗ് നടപടികൾ പൂർത്തിയാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സംസ്ഥാനവ്യാപകമായി നടന്ന ഈ പരിശോധനയിലൂടെ ഇതുവരെ 28,158 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ട വോട്ടുള്ളവർ എന്നിവരെ ഒഴിവാക്കാനാണ് എസ്ഐആർ നടപടികൾ ഊർജിതമായി നടക്കുന്നത്. മറ്റ് ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്.
The post വോട്ടർ പട്ടിക പുതുക്കൽ! റെക്കോർഡ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ജില്ല appeared first on Express Kerala.


