ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2025 നവംബറിൽ തലസ്ഥാനത്ത് നടന്ന ഐ.എഫ്.എഫ്.കെ ചലച്ചിത്രമേളയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുന്നു. സംഭവസമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ രംഗത്തുള്ളവരടക്കം ആറ് സാക്ഷികളെ ഉൾപ്പെടുത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ കഴിഞ്ഞ ഡിസംബറിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയച്ചിരുന്നു.

The post ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു appeared first on Express Kerala.

Spread the love
Scroll to Top