loader image

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് ആന വിരണ്ടു.

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് ആന വിരണ്ടു, ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനകളെ ശീവേലി എഴുന്നള്ളിപ്പിന് തയ്യാറാക്കുന്നതിനിടെയാണ് സംഭവം. ഒരാന മറ്റൊരാനയെ കുത്തുകയായിരുന്നു, കുത്തേറ്റ ആന വിരണ്ടോടിയെങ്കിലും ഇതിനെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കുത്തിയ ആനയെയും പാപ്പാന്മാർ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ടെങ്കിലും പുർണമായും തളക്കാൻ കഴിഞ്ഞിട്ടില്ല. ആനയെ തളക്കുവാനായി പറവൂരിൽ നിന്നും എലിഫൻ്റ് സ്‌ക്വാഡ് ഉടൻ എത്തും. ഊട്ടോളി മഹാദേവൻ, മൂത്തകുന്നം പത്മനാഭൻ എന്നീ ആനകളാണ് വിരണ്ടത്.

Spread the love
See also  തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close