loader image
മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

കോഴിക്കോട്: വയനാട് മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്മന പുലിക്കാട് പ്രദേശത്തെ ഒരു വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ പ്രതി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതി കടന്നുകളഞ്ഞു.

The post മാനന്തവാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
See also  കൊടിമര ക്രമക്കേട്! അന്വേഷണ സംഘത്തെ വിജിലൻസ് ഇന്ന് പ്രഖ്യാപിക്കും

New Report

Close