loader image

പലിശക്കാരുടെ ഭീഷണി : ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി.

ഗുരുവായൂർ : ഇരിങ്ങപ്പുറം പുതുവീട്ടിൽ ഷിഹാബിൻ്റെ ഭാര്യ രാമനത്ത് വീട്ടിൽ ജുമൈല (50)യാണ് മരിച്ചത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒരു വർഷം മുമ്പ് ജുമൈല നാട്ടുകാരിയായ അബിദ എന്ന സ്ത്രീയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ്.
പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ചശേഷമാണ് ജുമൈല ജീവനോടുക്കിയത്.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, : 0471-2552056.

Spread the love
See also  സൗത്ത് സോൺ നാഷ്ണൽ സോഫ്റ്റ്ബോൾ ടൂർണ്ണമെൻറിൽ സെലക്ഷൻ ലഭിച്ച കേരള ടീം അംഗം അഞ്ജനജീവൻ പ്രസാദിനെ ആദരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close