loader image
പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് കടലിലെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർത്ഥി സംഘം ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മൂന്ന് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും കണ്ണനെയും ബിബിനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സംഭവം നടന്നത് മുതൽ നേവി, ഫയർഫോഴ്സ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് ഉച്ചയോടെ പൊഴിക്കരയ്ക്ക് സമീപം തന്നെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

The post പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി appeared first on Express Kerala.

Spread the love
See also  “സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്”; പ്രണയദിനത്തിൽ ‘മോളിവുഡ് ടൈംസ്’ അപ്‌ഡേറ്റ് പുറത്ത്!

New Report

Close