“സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്”; പ്രണയദിനത്തിൽ ‘മോളിവുഡ് ടൈംസ്’ അപ്‌ഡേറ്റ് പുറത്ത്!

“സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്”; പ്രണയദിനത്തിൽ ‘മോളിവുഡ് ടൈംസ്’ അപ്‌ഡേറ്റ് പുറത്ത്!

ഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. പ്രണയദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വീഡിയോയിലൂടെ നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തി.

പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്‌ലെൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താൻ ഉടൻ തന്നെ ഒരു ഓസ്‌കർ ജേതാവാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന, അല്പം വ്യത്യസ്തനായ ഒരു പയ്യനാണിത്. വിനീത് തനിക്ക് തന്നെ എഴുതുന്ന പ്രേമലേഖനമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. “സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയിൽ കുട്ടിക്കാനത്തെ സ്കൂൾ പശ്ചാത്തലവും സൂചിപ്പിക്കുന്നുണ്ട്.

Also Read: ജിയോ ഹോട്ട്സ്റ്റാറിന്റെ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ’; ട്രെയിലർ പുറത്ത്!

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാമു സുനിൽ രചന നിർവ്വഹിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. സംവിധായകൻ അഭിനവ് സുന്ദർ നായകും അരോൾ നിതിനും ചേർന്ന് എഡിറ്റിംഗും വിശ്വജിത്ത് ക്യാമറയും കൈകാര്യം ചെയ്യുന്നു. 2026 മെയ് 14-ന് ചിത്രം തിയേറ്ററുകളിൽ എത്തും. 2026-ൽ പുറത്തിറങ്ങുന്ന ആദ്യ നസ്‌ലെൻ ചിത്രം കൂടിയായിരിക്കും ഇത്. ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’, മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രം എന്നിവയാണ് നസ്‌ലെന്റെ വരാനിരിക്കുന്ന മറ്റു പ്രധാന പ്രോജക്ടുകൾ.

The post “സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്”; പ്രണയദിനത്തിൽ ‘മോളിവുഡ് ടൈംസ്’ അപ്‌ഡേറ്റ് പുറത്ത്! appeared first on Express Kerala.

Spread the love
Scroll to Top