
തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന കോമഡി ചിത്രത്തിന് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണം. ‘ഹേ ഭഗവാൻ’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്, പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ല. ഒടുവിൽ ചിത്രത്തിന്റെ പേര് ‘ഹേ ബലവന്ത്’ എന്നാക്കി മാറ്റിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ പേരിലെ ‘ഭഗവാൻ’ എന്ന വാക്ക് മതവികാരം വ്രണപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് സെൻസർ ബോർഡ് ഉന്നയിച്ചത്. ഒരു കോമഡി ചിത്രമായതിനാൽ ഈ പേര് തെറ്റിദ്ധാരണകൾക്കും വിവാദങ്ങൾക്കും വഴിവെച്ചേക്കാമെന്നും ബോർഡ് വിലയിരുത്തി. ഈ മാസം 20-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ, വെറും നാല് ദിവസം മുൻപാണ് ഈ നിർണ്ണായക മാറ്റം വരുത്തിയത്. പേര് മാറ്റിയെങ്കിലും വിനോദത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന് നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നവാഗതനായ ഗോപി അച്ചരയാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിൽ വിവാദപരമായ വിഷയങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു യുവാവും പിതാവിന്റെ നിഗൂഢമായ ബിസിനസ്സും പ്രമേയമാകുന്ന ഈ ചിത്രത്തിൽ ശിവാനി നഗരം, വി.കെ. നരേഷ്, വെണ്ണെലാ കിഷോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
The post ‘ഹേ ഭഗവാൻ’ ഇനി ‘ഹേ ബലവന്ത്’; തെലുങ്ക് സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പൂട്ട് appeared first on Express Kerala.


