
റമസാൻ മാസത്തിലെ യാത്രാ രീതികളിലുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ ‘സാലിക്’ പുതിയ സമയക്രമവും നിരക്കുകളും പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പീക്ക് പീരിയഡ്, ഓഫ് പീക്ക് പീരിയഡ് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണം. പുതിയ മാറ്റം അനുസരിച്ച് പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ യാത്രക്കാർക്ക് സാലിക് ടോൾ നൽകേണ്ടതില്ല. റമസാനിലെ പ്രത്യേക പ്രാർത്ഥനകൾക്കും സുഹൂർ (അത്താഴം) സമയത്തുമുള്ള യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ പുലർച്ചെ 2 വരെയുള്ള സമയങ്ങളിൽ 4 ദിർഹം ആയിരിക്കും ടോൾ നിരക്ക്. മറ്റ് ദിവസങ്ങളെപ്പോലെ തന്നെ ഞായറാഴ്ചയും പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ രഹിത യാത്ര അനുവദിക്കും. റമസാൻ മാസത്തിൽ ജോലി സമയം മാറുന്നതും വൈകുന്നേരങ്ങളിലെ ഒത്തുചേരലുകളും റോഡുകളിൽ വലിയ തിരക്ക് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. തിരക്കുള്ള സമയങ്ങളിൽ റോഡിലെ സമ്മർദ്ദം കുറയ്ക്കാനും ഡ്രൈവർമാർക്ക് തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ഈ പുതിയ ഷെഡ്യൂൾ സഹായിക്കുമെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.
Also Read:യുഎഇയിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ; രാത്രിയിൽ മൂടൽമഞ്ഞിന് സാധ്യത
പുതിയ നിരക്കുകൾ
പീക്ക് ഹവേഴ്സ് (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ): ഈ സമയത്ത് സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് 6 ദിർഹം ആയിരിക്കും നിരക്ക്.
ഓഫ് പീക്ക് ഹവേഴ്സ് (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും): ഈ സമയങ്ങളിൽ നിരക്ക് 4 ദിർഹം ആയിരിക്കും.
The post റമസാൻ കാലത്ത് ദുബായ് സാലിക് ടോൾ നിരക്കിൽ മാറ്റം; പുലർച്ചെ യാത്ര സൗജന്യം appeared first on Express Kerala.




