റമസാൻ കാലത്ത് ദുബായ് സാലിക് ടോൾ നിരക്കിൽ മാറ്റം; പുലർച്ചെ യാത്ര സൗജന്യം

റമസാൻ കാലത്ത് ദുബായ് സാലിക് ടോൾ നിരക്കിൽ മാറ്റം; പുലർച്ചെ യാത്ര സൗജന്യം

മസാൻ മാസത്തിലെ യാത്രാ രീതികളിലുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ ‘സാലിക്’ പുതിയ സമയക്രമവും നിരക്കുകളും പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പീക്ക് പീരിയഡ്, ഓഫ് പീക്ക് പീരിയഡ് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണം. പുതിയ മാറ്റം അനുസരിച്ച് പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ യാത്രക്കാർക്ക് സാലിക് ടോൾ നൽകേണ്ടതില്ല. റമസാനിലെ പ്രത്യേക പ്രാർത്ഥനകൾക്കും സുഹൂർ (അത്താഴം) സമയത്തുമുള്ള യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ പുലർച്ചെ 2 വരെയുള്ള സമയങ്ങളിൽ 4 ദിർഹം ആയിരിക്കും ടോൾ നിരക്ക്. മറ്റ് ദിവസങ്ങളെപ്പോലെ തന്നെ ഞായറാഴ്ചയും പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ടോൾ രഹിത യാത്ര അനുവദിക്കും. റമസാൻ മാസത്തിൽ ജോലി സമയം മാറുന്നതും വൈകുന്നേരങ്ങളിലെ ഒത്തുചേരലുകളും റോഡുകളിൽ വലിയ തിരക്ക് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. തിരക്കുള്ള സമയങ്ങളിൽ റോഡിലെ സമ്മർദ്ദം കുറയ്ക്കാനും ഡ്രൈവർമാർക്ക് തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ഈ പുതിയ ഷെഡ്യൂൾ സഹായിക്കുമെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.

Also Read:യുഎഇയിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ; രാത്രിയിൽ മൂടൽമഞ്ഞിന് സാധ്യത

പുതിയ നിരക്കുകൾ

പീക്ക് ഹവേഴ്സ് (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ): ഈ സമയത്ത് സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് 6 ദിർഹം ആയിരിക്കും നിരക്ക്.

ഓഫ് പീക്ക് ഹവേഴ്സ് (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും): ഈ സമയങ്ങളിൽ നിരക്ക് 4 ദിർഹം ആയിരിക്കും.

The post റമസാൻ കാലത്ത് ദുബായ് സാലിക് ടോൾ നിരക്കിൽ മാറ്റം; പുലർച്ചെ യാത്ര സൗജന്യം appeared first on Express Kerala.

Spread the love
Scroll to Top