loader image
ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി പുറത്തേക്ക്

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി പുറത്തേക്ക്

ബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന തന്ത്രി കണ്ഠരര് രാജീവരർക്ക് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം നൽകിയത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണത്തട്ടിപ്പ് കേസുകളിലാണ് ഈ നടപടി.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, തന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി പുറത്തേക്ക് appeared first on Express Kerala.

Spread the love
See also  ബോക്സ് ഓഫീസിൽ വെടിക്കെട്ട്, സെറ്റിൽ നിയമലംഘനം; ‘ധുരന്ദർ’ നിർമ്മാതാക്കൾക്കെതിരെ ബിഎംസിയുടെ ‘ബ്ലാക്ക് ലിസ്റ്റ്’

New Report

Close