സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമം! ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമം! ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തികൾ സ്ത്രീയുടെ ലജ്ജാഭംഗം വരുത്തുന്ന കുറ്റമായി മാത്രം കാണാനാവില്ലെന്നും, ഇത് ബലാത്സംഗ ശ്രമമായിത്തന്നെ കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2025 മാർച്ചിലെ ഹൈക്കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി പുറപ്പെടുവിക്കുമ്പോൾ ജഡ്ജിമാർ കൂടുതൽ മാനുഷികമായ പരിഗണനയും ഇരകളോട് അനുഭാവവും കാണിക്കണമെന്ന് കോടതി നിർദേശിച്ചു. കേസിലെ യാഥാർത്ഥ്യങ്ങളും ഇരയുടെ അവസ്ഥയും കണക്കിലെടുക്കാതെ നീതി നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.

The post സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമം! ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി appeared first on Express Kerala.

Spread the love
Scroll to Top