കമ്മ്യൂണിസ്റ്റ് മൂല്യ ബോധത്തോടൊപ്പം മാനവികതയും,മൈത്രിയും സഹജീവികളോടുള്ള കരുതലും എന്നും ഫൈസൽ തന്റെ ജീവിതത്തിൽ കാത്തുസൂക്ഷിച്ചിരുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. കൊടുങ്ങല്ലൂരിലെ സാമൂഹ്യ സാംസ്കാരികരംഗത്തു നിറഞ്ഞു നിന്നിരുന്ന ഇ.ബി.ഫൈസലിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പുരസ്കാര ദാന സമ്മേളനത്തിൽ പ്രഥമ ഇ ബി ഫൈസൽ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണൻ പ്രശസ്ത കഥാകൃത്ത് വത്സലൻ വാ തുശ്ശേരിക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സി സി വി പിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രശസ്തി പത്ര സമർപ്പണം നടത്തി.ഇ എം സതീശൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.ഇ ടിടൈസൻ മാസ്റ്റർ എം എൽ എ,നഗരസഭ ചെയർ പേഴ്സൻ ഹണി പീതാംബരൻ , വൈസ് ചെയർമാൻ സുമിത നിസാ ഫ് , സി പി രമേശൻ ,ഷൈബി ജോസഫ് , കെ ആർ മഞ്ജുള പ്രിയ സാവൻ ,കെ എസ്കൈ സാബ്,ബക്കർ മേത്തല , യു ടി പ്രേം നാഥ് , കെ എൻ രാമൻ, പി എ ജോൺസൻ , സുധീർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സാഹിത്യ മത്സരത്തിൽ വിജയിച്ച കെ.കെ.ടി എം സ്കൂളിന് സമ്മാനം നൽകി.

