കൊടുങ്ങല്ലൂർ: അലർട്ട് കൊടുങ്ങല്ലൂരിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല പോലീസ് സ്റ്റേഷനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടുങ്ങല്ലൂരിലെ പൊലീസ് സേനയെ ആദരിച്ചു. അലർട്ട് പ്രസിഡൻ്റ് സി.സി. അനിത അദ്ധ്യക്ഷയായി. ഉപദേശക സമിതി ചെയർമാൻ. അഡ്വ അബ്ദുൾ കാദർ കണ്ണെഴുത്ത്, ചീഫ് കോ-ഓഡിനേറ്റർ പി.എച്ച്. റഹീം, പിആർഒ ഷെമീർ പണിക്കശേരി, വൈസ് പ്രസിഡൻ്റുമാരായ വിനോദ് കക്കറ, മഹേഷ് ചുള്ളിപറമ്പിൽ, സെക്രട്ടറി ഷാം ജാൻ
എന്നിവർ പ്രസംഗിച്ചു
ജനറൽ സെക്രട്ടറി സി.എ. റഷീദ് സ്വാഗതവും സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു.

