loader image

കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം.മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം, രാത്രി വൈകിവരെയുളള പ്രാർത്ഥനയും ഖുർആൻ പാരായണവും തിന്മകളിൽ നിന്ന് വിട്ടുനിൽക്കാത്തവന്റെ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം.

പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വർഷത്തേക്കുളള ഊർജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികൾക്ക് ഈയൊരു മാസം.പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.

Spread the love
See also  എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close