loader image

പോക്സോ കേസിൽ പ്രതി, വാടാനപ്പള്ളി സ്വദേശിക്ക്‌ 41 വർഷം കഠിന തടവും. 1,60,000/രൂപ പിഴയും ശിക്ഷ വിധിച്ചു.

ചാവക്കാട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000/- രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ യുള്ള കാലയളവിൽ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ഫോണിലൂടെ ഇൻസ്റ്റാഗ്രാം മുഖേന മെസ്സേജ് കൾ അയച്ചും, പിൻതുടർന്ന് സ്നേഹം നടിച്ചു പ്രലോഭപ്പിച്ചു പല ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറിയും ലൈംഗിക പീഡനം നടത്തി, എന്നതാണ് കേസ്.
വാടാനപ്പള്ളി വില്ലേജ്, നടുവിൽക്കര ദേശത്ത് പൂശാരി അമ്പലത്തിനടുത്തു താമസം പണിക്ക വീട്ടിൽ ഫസൽ 26 വയസ്സ് എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 41വർഷം കഠിന തടവിനും 1,60,000/രൂപ പിഴ അടക്കാനും വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം. വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലെ SCPO ഷനിതാ ചന്ദ്രൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ സബ്‌ ഇൻസ്പെക്ടർ അജിത്. K. FIR രജിസ്റ്റർ ചെയ്തു.
തുടർന്ന് ഇൻസ്‌പെക്ടർ മാരായ സാബുജി. M.A S, B. S. ബിനു എന്നിവർ കേസിന്റെ തുടർന്നുള്ള അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ ബഹു.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ASI സുജിത് കുമാർ. P. S കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.
പ്രോസിക്യൂഷനു വേണ്ടി 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ GSCPO 6185 സിന്ധു.M. R കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Spread the love
See also  ഗുരുവായൂരിൽ കോൺഗ്രസ് നേതൃത്വ പുനർഘടനം- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close