loader image

കൊടുങ്ങല്ലൂരിൽ നൂറിലധികം മദ്യ കുപ്പികളുമായി യുവാവ് എക്‌സൈസ് പിടിയിൽ.

കൊടുങ്ങല്ലൂരിൽ നൂറിലധികം മദ്യ കുപ്പികളുമായി യുവാവ് എക്‌സൈസ് പിടിയിൽ. കൊടുങ്ങല്ലൂർ റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഇൻ്റലിജൻസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി വി ബെന്നിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിൽ നൂറിലധികം കുപ്പി വിദേശ മദ്യം വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന കൊടുങ്ങല്ലൂർ മേത്തലപ്പാലം വാലിപറമ്പിൽ ദിൽജിത്ത് (40)നെ എക്‌സൈസ് പിടികൂടിയത്. 103 കുപ്പി മദ്യമാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽനിന്ന് പിടികൂടിയത്.
ആവശ്യക്കാർക്ക് വേണ്ട സമയത്ത് പറയുന്നിടത്ത് എത്തിച്ച് കൊടുക്കുന്നതിനാൽ ദിൽജിത്തിന് ഡിങ്കൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇയാളുടെ പേരിൽ മദ്യ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെയും കേസുകൾ നിലവിലുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മോയിഷ് എ വിയും
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുനിൽകുമാർ പി ആർ,ശിവൻ സി വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ പോൾ, രാജേഷ് ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാബു ഐ വി, മുഹമ്മദ്‌ ദിൽഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധ,ശ്രുതി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സഞ്ജയ്‌ സി പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിയിരുന്നുകൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  നായികാ – നായക ഭാവവർണ്ണന കൊണ്ട് “വാഗ്മിത” രണ്ടാം ദിനം ശ്രദ്ധേയമായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close