loader image

ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർ ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് പേർക്ക് സസ്പെൻഷൻ. ശസ്ത്രക്രിയ നടത്തിയ ഡോക്ട‌ർ ഷാഹിദ ജെ, നഴ്സിംഗ് ഓഫീസർ ധന്യ പി എസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കൊളേജ് പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിൽ അന്വേഷണം നടത്താൻ ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നാലംഗ സംഘത്തെ നിയമിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൽ നിന്നും നടപടിയുണ്ടായിരിക്കുന്നത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് ഉഷാ ജോസഫ് എന്ന വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ24LIVE TVTWENTY Fപൊളിച്ച് മുസ്തതഫയെ പുറത്തെടുക്കാൻതീവ്രശ്രമംജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്‌ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന്ആരോഗ്യമന്ത്രി വീണാ ജോർജുംപ്രതികരിച്ചിരുന്നു.

Spread the love
See also  പ്രധാന വാര്‍ത്തകള്‍ 19 02 2026CBNnews

Leave a Comment

Your email address will not be published. Required fields are marked *

New Report

Close