
തൃശൂർ: പെരുമ്പിലാവിലെ ഹോട്ടലിന് മുന്നിൽ കാർ നിർത്തിയ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ പ്രകാശൻ (49), വിവേക് (34) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചാവക്കാട്ടുനിന്ന് ചങ്ങരംകുളത്തേക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുന്നിൽ കാർ നിർത്തുകയായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി പ്രകാശൻ യുവതിയെ നോക്കി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയോടും സുഹൃത്തുക്കളോടും രണ്ടാം പ്രതി വിവേക് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിനുപിന്നാലെ യുവതി പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
The post ഹോട്ടലിന് മുന്നിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; രണ്ട് പേർ അറസ്റ്റിൽ appeared first on Express Kerala.



