PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ആർ എൽ ശ്രീലാൽ പുതിയ പ്രസിഡന്റ്

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന് പുതിയ പ്രസിഡൻറ്. നിലവിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റായ ആർ എൽ ശ്രീലാൽ ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് . സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും ഇനി കരുവന്നൂർ ബാങ്ക്. നിലവിൽ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറാണ് ശ്രീലാൽ.

11 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആധികാരിക ജയമാണ് എൽഡിഎഫ് നേടിയത്. നേരത്തെ രണ്ട് സീറ്റുകളിൽ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചിരുന്നു ആകെ പോൾ ചെയ്ത 3039 വോട്ടുകളിൽ 1700ലധികം വോട്ടുകൾ സിപിഐഎം നേതൃത്വം നൽകുന്ന പാനൽ നേടി.

Spread the love
See also  സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top