loader image

പടിയൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ തുടരുന്ന കാട്ടുപന്നി ശല്യം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പരാതിപ്പെട്ടു.

പ്രതിസന്ധി രൂക്ഷമായപ്പോൾ കർഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഭീഷണിയായ കട്ടുപന്നികളെ വകവരുത്തുന്നതിനായി പഞ്ചായത്ത് പ്രത്യേക അനുമതി നേടിയിരുന്നു.

ഇതുപ്രകാരം അംഗീകൃത ഷൂട്ടർമാരെ വച്ച് പന്നികളെ വെടിവെച്ച് കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്ന നടപടി സ്വീകരിച്ചു വരികയായിരുന്നു.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തോക്ക് കൈവശം വെയ്ക്കുന്നവർ സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആശങ്കയാവുകയാണെന്ന് കെ.പി. കണ്ണന്‍ പറഞ്ഞു.

പന്നിശല്യം രൂക്ഷമായ പടിയൂർ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകൾക്ക് അംഗീകൃത ഷൂട്ടർമാരെ നിയമിക്കാൻ അധികാരം നൽകിയ ഉത്തരവിന്റെ കാലാവധി മെയ് 28ന് അവസാനിക്കാനിരിക്കെ പൊതുജനങ്ങൾ വലിയ ആശങ്കയിലാണ്.

പടിയൂരിന്റെ പല ഇടങ്ങളിലും കാട്ടുപന്നി ആക്രമണം നിരന്തരമായി ഉണ്ടാകുന്നുണ്ട്. അതിനാൽ അധികൃതർ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും കെ.പി. കണ്ണൻ ആവശ്യപ്പെട്ടു.

Spread the love
See also  ശക്തൻ സ്റ്റാൻ്റിൽ ബസിന് തീ പിടിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

New Report

Close