loader image
വാക്കല്ല, പ്രവർത്തി; കല്ലിന്മേൽ കല്ലുവെച്ച് അതിജീവനത്തിന്റെ വയനാട് മാതൃക

വാക്കല്ല, പ്രവർത്തി; കല്ലിന്മേൽ കല്ലുവെച്ച് അതിജീവനത്തിന്റെ വയനാട് മാതൃക

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകുന്ന വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ സർക്കാരിന്റെ ഇച്ഛാശക്തി പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ. രാജൻ. “ഞങ്ങൾ കല്ല് ഇടുക മാത്രമല്ല, കല്ലിന് മേൽ കല്ലുവെച്ച് വീടുപണിയുന്നവരാണ്” എന്ന വാക്കുകളോടെയാണ് മന്ത്രി പദ്ധതിയുടെ പൂർത്തീകരണത്തെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കർക്കശമായ മേൽനോട്ടവും ഇച്ഛാശക്തിയുമാണ് ഈ ടൗൺഷിപ്പ് ഇത്ര വേഗത്തിൽ യാഥാർഥ്യമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയൊരു മഴക്കാലം കൂടി ദുരിതബാധിതർക്ക് ഭയത്തോടെ കഴിയേണ്ടി വരില്ലെന്ന് മന്ത്രി ഉറപ്പുനൽകി. നിലവിൽ 310 വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. സാധാരണ നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി ‘ഡിസാസ്റ്റർ എൻജിനീയറിംഗ്’ സാങ്കേതികവിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. മണ്ണ് പരിശോധനകൾക്ക് ശേഷം പത്തടി താഴ്ചയിൽ പില്ലറുകൾ താഴ്ത്തിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പുത്തുമല, ചൂരൽമല എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് പൂർണ്ണമായ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം ശാസ്ത്രീയമായ രീതികൾ അവലംബിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

Also Read: മലയാളി പ്രവാസികൾ സുരക്ഷിതർ! ആശങ്ക വേണ്ടെന്ന് നോർക്ക; 24 മണിക്കൂർ സഹായ കേന്ദ്രം സജീവം

See also  വേട്ടക്കാരനെ വിറപ്പിച്ച തിരിച്ചടി!

പുതിയ വീടുകളിലേക്ക് താമസം മാറുന്നത് വരെ ദുരന്തബാധിതർക്ക് സർക്കാർ നൽകിവരുന്ന സഹായങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി അറിയിച്ചു. വാടക ഇനത്തിൽ നൽകുന്ന 6000 രൂപയും, കുടുംബത്തിലെ രണ്ടുപേർക്ക് വരെ ലഭിക്കുന്ന പ്രതിദിന സഹായധനമായ 1000 രൂപയും, കൂടാതെ 1000 രൂപയുടെ ഫുഡ് കൂപ്പണും തുടർന്നും ലഭ്യമാക്കും. ജനങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിൽ സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

The post വാക്കല്ല, പ്രവർത്തി; കല്ലിന്മേൽ കല്ലുവെച്ച് അതിജീവനത്തിന്റെ വയനാട് മാതൃക appeared first on Express Kerala.

Spread the love

New Report

Close