PUDUKAD-NEWS-PUTHUKAD-NEWS

വായിൽ തുണി തിരുകി മാല പൊട്ടിച്ചു; അലമാരയിൽ നിന്ന് 7 ലക്ഷം രൂപയും കവർന്നു.

പാലക്കാട് : പട്ടാമ്പിയിൽ നാടിനെ നടുക്കി പട്ടാപ്പകൽ വൻ കവർച്ച. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷന് എതിർവശം താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ വീട്ടിലാണ് ക്രൂരമായ മോഷണം നടന്നത്. വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ടിരുന്ന റസാഖിൻ്റെ ഭാര്യ സൽമത്തിനെ (45) ആക്രമിച്ച് നാല് പവന്റെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയുമാണ് സംഘം കവർന്നത്.
രാവിലെ 10.40-ഓടെയായിരുന്നു സംഭവം. ഒരാൾ വീടിന് പിന്നിലൂടെ എത്തി സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുക്കു കയുമായിരുന്നു. ഈ സമയം മറ്റൊരു പ്രതി മുൻവാതിലിലൂടെ അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി. ആക്രമണത്തിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  30-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top