loader image
പശ്ചിമേഷ്യയിൽ യുദ്ധഭീതി; അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി; അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി

ശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു. തമിഴ്‌നാട് സന്ദർശനം പൂർത്തിയാക്കി രാത്രി 9.30-ഓടെ ഡൽഹിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയായിരിക്കും പ്രധാന ചർച്ചാവിഷയം. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിനോടകം ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. സ്വതന്ത്ര രാജ്യങ്ങൾ ഈ വിഷയത്തിലെ മൗനം വെടിയണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഏറെ നിർണ്ണായകമാണ്.

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി; അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി appeared first on Express Kerala.

Spread the love
See also  മിനി കൂപ്പർ ‘1965 വിക്ടറി എഡിഷൻ’ ഇന്ത്യയിലേക്ക്; ഐതിഹാസിക റാലി വിജയത്തിന്റെ സ്മരണയിൽ പുതിയ കരുത്തൻ!

New Report

Close