loader image

മതിലകത്ത് പെയിന്റിഗ് വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന; 9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.

മതിലകം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തുന്ന പ്രത്യേക സുരക്ഷാ പരിശോധനയിൽ വിൽപ്പനക്കായി അനധികൃതമായി സൂക്ഷിച്ച 9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശവുമായി മതിലകം ഓണച്ചമ്മാവ് സ്വദേശി ഈഴ്വത്ര വീട്ടിൽ സജീഷ് 40 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സ്വന്തം വീടിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന പെയിന്റിഗ് വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബൈക്ക് പെയിന്റ് ചെയ്യാനെന്ന വ്യാജേന സാധാരണ വേഷത്തിൽ വർക്ക്ഷോപ്പിലെത്തിയ പോലീസ് സംഘം കൃത്യമായ നിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. ഹണീബി, എക്സലൻസി 8 പി എം, മലബാർ ഹൗസ്, മക്ഡോവൽസ് എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മാരായ അജയ് എസ് മേനോൻ, അജയ് എസ്, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, സി പി ഒ സുർജിത്ത്, ജി എസ് സി പി ഒ ഷനിൽ, സി പി ഒ റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങൾ ആവിഷ്ക്കരിച്ച സംവിധായകർക്ക് ആദരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close