ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ തിരിവിൽ ആയിഷ ടെക്സ്റ്റൈൽസിന്റെ പുറകുവശം
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ടെമ്പിൾ എസ്.എച്ച്.ഒ ജി. അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹത്തിന് നാലുദിവസത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


