PUDUKAD-NEWS-PUTHUKAD-NEWS

അയൽക്കാരനെ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

പുതുക്കാട് : നെന്മണിക്കര പാഴായി എലുവത്തിങ്കൽ ജോസ് അതിർത്തി സംബന്ധമായ തർക്കത്തെ തുടർന്ന് 2015-ൽ കൈക്കോട്ട് കൊണ്ട് തലയിൽ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് നെണിക്കര പാഴായി , അന്തോണി മകൻ ചിറയത്ത് ചാക്കുണ്ണി 64 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജ് ശ്രീമതി ലക്ഷ്മി. കെ. തമ്പി ശിക്ഷ വിധിച്ചത്.
IPC 326 പ്രകാരം പ്രതിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, IPC 506ii പ്രകാരം ഒരു വർഷം തടവും, IPC447 പ്രകാരം മൂന്നുമാസം തടവും, IPC307 പ്രകാരം അഞ്ചു വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 2 മാസം അധിക തടവു ശിക്ഷ അനുഭവിക്കണം.
അന്നത്തെ പുതുക്കാട് സബ് ഇൻസ്പെക്ടർമാരായ എൻ മുരളീധരൻ, വി സജീഷ് കുമാർ എന്നിവർ ആദ്യന്വേഷണം നടത്തി ഇൻസ്പെക്ടർ കെ എൻ ഷാജിമോൻ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: ജോജി ജോർജ് അഡ്വക്കേറ്റ് മാരായ പി എ ജെയിംസ്, എബി ഗോപുരൻ, അൽജോ എന്നിവർ കോടതിയിൽ ഹാജരായി.

Spread the love
See also  തൃത്തല്ലൂരിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top