PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ നാടിന് സമര്‍പ്പിച്ചു

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മ്മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

മന്ത്രിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിയോജക മണ്ഡലംതലം ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന് മുന്നില്‍ തൃശ്ശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മ്മിക്കുന്നത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിമേഷ് പുഷ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ പോള്‍, നഗരസഭ കൗണ്‍സിലര്‍ പി.വി ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജനറല്‍ ആശുപത്രി നേഴ്‌സിങ് സൂപ്രണ്ട് സതീരത്‌നം, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
See also  അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരു ണാന്ത്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top