
സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് മുൻ എംഎൽഎ പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ജനവിധി തേടാനൊരുങ്ങുന്നു. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ഉറച്ചുകൊണ്ട് സജീവമായ രാഷ്ട്രീയ നീക്കങ്ങളാണ് ശശി ഇപ്പോൾ നടത്തിവരുന്നത്. സി.പി.എം വിമതരുടെ കൂട്ടായ്മ രൂപീകരിച്ച് ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പിന്തുണ തേടി അദ്ദേഹം ഒറ്റപ്പാലം മണ്ഡലത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കളെ നേരിട്ട് സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് കോൺഗ്രസ് – മുസ്ലീം ലീഗ് നേതൃത്വങ്ങളുമായി അദ്ദേഹം സഹകരണം ഉറപ്പാക്കിയത്. ഇടതുപക്ഷ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശശിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
Also Read:തവനൂരിൽ വീണ്ടും കെ.ടി. ജലീൽ? സ്ഥാനാർത്ഥിയാകാൻ നിർദ്ദേശിച്ച് സി.പി.ഐ.എം നേതൃത്വം
രൂപീകൃതമായത് മുതൽ ഇടതുപക്ഷത്തിനൊപ്പം നിന്ന ഒറ്റപ്പാലത്ത്, ശക്തനായ ഒരു വിഘടിത നേതാവിനെ മുൻനിർത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്. സിപിഎമ്മിലെ വിഭാഗീയതയും അതൃപ്തരായ പ്രവർത്തകരുടെ പിന്തുണയും തനിക്ക് അനുകൂലമാകുമെന്ന് ശശി വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ തന്റെ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
The post ഒറ്റപ്പാലത്ത് അട്ടിമറി ലക്ഷ്യം; യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി മത്സരത്തിനൊരുങ്ങുന്നു appeared first on Express Kerala.




