
2026 ഫെബ്രുവരി മാസത്തെ രാജ്യത്തെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നു. മുൻനിര കമ്പനികളെല്ലാം വാർഷികാടിസ്ഥാനത്തിൽ മികച്ച വളർച്ച കൈവരിച്ചപ്പോൾ മാരുതി സുസുക്കി വിപണിയിലെ തങ്ങളുടെ ഒന്നാം സ്ഥാനം കാത്തുസൂക്ഷിച്ചു. പ്രമുഖ കമ്പനികളുടെ വിൽപ്പന റിപ്പോർട്ട് താഴെ നൽകുന്നു.
മാരുതി സുസുക്കി
വിപണിയിലെ ആധിപത്യം തുടരുന്ന മാരുതി സുസുക്കി ഫെബ്രുവരിയിൽ ആകെ 213,995 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൽ 164,130 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും, 10,710 യൂണിറ്റുകൾ മറ്റ് കമ്പനികൾക്കും കൈമാറി. 39,155 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്.
ഹ്യുണ്ടായി മോട്ടോഴ്‌സ്
വാർഷികാടിസ്ഥാനത്തിൽ 12.6% വളർച്ചയോടെ 66,134 യൂണിറ്റുകൾ ഹ്യുണ്ടായി വിറ്റഴിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെബ്രുവരി വിൽപ്പനയാണിത്. ആഭ്യന്തര വിൽപ്പനയിൽ 9.8 ശതമാനവും കയറ്റുമതിയിൽ 24.8 ശതമാനവും വർധനവുണ്ടായി.
ടാറ്റ മോട്ടോഴ്‌സ്
ഏറ്റവും മികച്ച വളർച്ച രേഖപ്പെടുത്തിയ കമ്പനികളിലൊന്നാണ് ടാറ്റ. പാസഞ്ചർ വാഹന വിഭാഗത്തിൽ 35% വളർച്ചയോടെ 63,331 യൂണിറ്റുകൾ വിറ്റു. വാണിജ്യ വാഹന വിഭാഗത്തിലും 32% വളർച്ചയോടെ 42,940 യൂണിറ്റുകളുടെ വിൽപ്പന ടാറ്റ സ്വന്തമാക്കി.
ടൊയോട്ട കിർലോസ്‌കർ
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിറ്റ 28,414 യൂണിറ്റുകളിൽ നിന്ന് 34,034 യൂണിറ്റുകളിലേക്ക് വളരാൻ ടൊയോട്ടയ്ക്ക് സാധിച്ചു. ഇതിൽ 30,737 യൂണിറ്റുകളും ഇന്ത്യയിലാണ് വിറ്റഴിച്ചത്.
മറ്റ് ബ്രാൻഡുകൾ
ഹോണ്ട: അമേസ്, സിറ്റി, എലിവേറ്റ് മോഡലുകളുടെ കരുത്തിൽ 7,212 യൂണിറ്റുകൾ ഹോണ്ട വിറ്റഴിച്ചു.
എംജി മോട്ടോർ: ഐസിഇ, ഇവി മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയിലൂടെ 24% വളർച്ചയോടെ 4,957 യൂണിറ്റുകൾ വിറ്റു.
റെനോ ഇന്ത്യ: വാർഷികാടിസ്ഥാനത്തിൽ 31% വർധനവോടെ 3,495 യൂണിറ്റുകളുടെ വിൽപ്പന റെനോ കൈവരിച്ചു.
The post വാഹന വിപണിയിൽ വസന്തം; ഫെബ്രുവരിയിലും മാരുതി തന്നെ ഒന്നാമൻ appeared first on Express Kerala.




