PUDUKAD-NEWS-PUTHUKAD-NEWS

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ പുതിയ സ്കൂൾ ബസ് നൽകി.

വെള്ളാങ്കല്ലൂർ : നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നൽകിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂൾ ബസ് വാങ്ങിയത്.
പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരിന്നു ഇതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിക്കുന്നതിനുവേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. ഗവൺമെന്റ് സ്കൂളുകളുടെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യ വിപുലീകരണത്തിനും ഉന്നമനത്തിനും വളർച്ച ഉണ്ടായി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പരിസരത്ത്‌ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ ശ്രീഷ്മ സലീഷ്, വാർഡ് മെമ്പർ രേണുക സജി, നടവരമ്പ് ജി എം എച്ച് എസ് എസ് പ്രിൻസിപ്പാൾ എ. കെ പ്രീതി, ഹെഡ്മിസ്ട്രസ് എം. വി ഉഷ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ കെ.പി അനിൽ, എൽ.പി എച്ച്.എം ജമുന ടീച്ചർ,, വെള്ളാങ്കല്ലൂർ ബി.പി.ഒ നീതു സുഭാഷ്, എസ്.എം. സി ചെയർമാൻ സജീവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  കുന്നംകുളത്ത് അഴിമുഖം സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top