
സൗദി അറേബ്യയിലെ അൽ-ഖർജ് നഗരത്തിന് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണശ്രമം സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. മൂന്ന് മിസൈലുകളാണ് അതിർത്തി കടന്നെത്തിയത് എങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണങ്ങളുടെ തീവ്രതയിൽ നേരിയ കുറവുണ്ടെങ്കിലും, ഏതു നിമിഷവും പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന നിഗമനത്തിൽ ഖത്തറിലെ അമേരിക്കൻ എംബസിയിൽ നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് ഭക്ഷ്യ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നിൽക്കണ്ട് ആഭ്യന്തര ആവശ്യങ്ങൾക്കായി ഭക്ഷ്യശേഖരം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതോടെ മേഖലയിലെ ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്.
The post ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിച്ച് സൗദി; ഗൾഫ് മേഖലയിൽ അതീവ ജാഗ്രത, കയറ്റുമതിയിൽ നിയന്ത്രണം appeared first on Express Kerala.




