കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിൽ സ്‌ഫോടനം! ആക്രമണമെന്ന് സംശയം

കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിൽ സ്‌ഫോടനം! ആക്രമണമെന്ന് സംശയം

മേരിക്ക-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. കപ്പലിന്റെ ഇടതുഭാഗത്ത് വൻ സ്‌ഫോടന ശബ്ദം കേട്ടതായും പിന്നാലെ ഒരു ചെറിയ ബോട്ട് അവിടെനിന്ന് അതിവേഗം അകന്നുപോയതായും കപ്പൽ ജീവനക്കാർ അറിയിച്ചു. ആക്രമണമാണെന്ന സംശയം നിലനിൽക്കുന്നുണ്ടെങ്കിലും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നത് ആശ്വാസകരമാണ്.

കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് 60 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം നടന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടനത്തെത്തുടർന്ന് കപ്പലിലെ ഒരു കാർഗോ ടാങ്കിൽ നിന്ന് കടലിലേക്ക് വൻതോതിൽ എണ്ണ ഒഴുകുന്നത് ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് കാരണമായേക്കുമെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

The post കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിൽ സ്‌ഫോടനം! ആക്രമണമെന്ന് സംശയം appeared first on Express Kerala.

Spread the love
Scroll to Top