
തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി പങ്കെടുക്കുന്ന യോഗത്തില്‍, നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക അംഗീകാരത്തിനായി സമര്‍പ്പിക്കും. കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സംസ്ഥാന നേതൃത്വം ചില സുപ്രധാന തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ സംസ്ഥാന സമിതി അംഗീകരിക്കുന്നതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് പാര്‍ട്ടി കടക്കും.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചില മണ്ഡലങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് യോഗത്തില്‍ ചര്‍ച്ചയാകാൻ സാധ്യതയുണ്ട്. പേരാവൂരില്‍ കെ കെ ശൈലജയെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയെയും മത്സരിപ്പിക്കാന്‍ ധാരണയായെങ്കിലും ഇതിനെതിരെ സമിതിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാം. സമാനമായി, ഉടുമ്പന്‍ചോലയില്‍ എംഎം മണി തന്നെ വേണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളി കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനവും ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും ഇന്നത്തെ യോഗത്തില്‍ ഗൗരവമായി പരിഗണിക്കും.
Also Read: ജി. സുധാകരനെ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയ നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വം
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കിയത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. കൂടാതെ, ഒറ്റപ്പാലത്ത് പി കെ ശശിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിമത നീക്കങ്ങളും സംസ്ഥാന സമിതി പരിശോധിക്കും. ഇത്തരത്തിലുള്ള വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒത്തൊരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളാകും ഇന്നത്തെ യോഗത്തില്‍ പ്രധാനമായും രൂപപ്പെടുക.
The post സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാൻ സിപിഎം സംസ്ഥാന സമിതി ഇന്ന്; തര്‍ക്ക മണ്ഡലങ്ങളില്‍ തീരുമാനം നീളുന്നു appeared first on Express Kerala.




