‘യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം’! ആഗോള യുദ്ധഭീതിക്കിടെ സമാധാന സന്ദേശവുമായി നരേന്ദ്ര മോദി

‘യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം’! ആഗോള യുദ്ധഭീതിക്കിടെ സമാധാന സന്ദേശവുമായി നരേന്ദ്ര മോദി

ലോകം നേരിടുന്ന യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമേഷ്യയിലെയും യുക്രൈനിലെയും സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമാധാനവും നിയമങ്ങൾ പാലിക്കുന്ന ലോകക്രമവുമാണ് നിലവിൽ അത്യാവശ്യം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വർദ്ധിച്ചുവരുന്ന ആഗോള പ്രതിസന്ധികൾ നേരിടാൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ അടിയന്തരമായ നവീകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യു എൻ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നാണ് വിലയിരുത്തലുകൾ. ലോകസമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സജീവമായ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

The post ‘യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം’! ആഗോള യുദ്ധഭീതിക്കിടെ സമാധാന സന്ദേശവുമായി നരേന്ദ്ര മോദി appeared first on Express Kerala.

Spread the love
Scroll to Top